ചങ്ങനാശ്ശേരിയിൽ എൻഡിഎ മുന്നണിയിൽ ഭിന്നത. ചങ്ങനാശ്ശേരിയിലും ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കും. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ല. ചങ്ങനാശ്ശേരി മണ്ഡലത്തിന് കീഴിലുള്ള എല്ലാ സീറ്റുകളിലും മത്സരിക്കും. സീറ്റ് വിഭജനത്തിൽ ബി.ഡി.ജെ.എസ്-നെ പൂർണമായും ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. നേരത്തെ പള്ളിക്കത്തോട് പഞ്ചായത്തിലും ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു.
ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട രണ്ട് സീറ്റുകൾ നിഷേധിച്ചതാണ് അസ്വാരസ്യത്തിന് കാരണം. പെരുന്ന സീറ്റിൽ ബി.ജെ.പി പറയുന്ന ആളെ മത്സരിപ്പിക്കണമെന്ന നിർദേശം ബി.ഡി.ജെ.എസ് നേതാക്കൾ തള്ളി. ആനന്ദ ആശ്രമം വാർഡിനെ ചൊല്ലിയും തർക്കമുടലെടുത്തതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന തീരുമാനത്തിലെത്തിയത്.
സീറ്റ് വിഭജനത്തിൽ ബി.ജെ.പി ഏകപക്ഷീയമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ജില്ലാ പ്രസിഡന്റ് എം.പി സെൻ ആരോപിച്ചു. ചങ്ങനാശേരി മണ്ഡലത്തിൽ ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കുന്നതിനും എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.



Be the first to comment