ബിഹാറിൽ പ്രവചിക്കപ്പെട്ടതുപോലെ ലീഡ് നിലയിൽ വലിയ മുന്നേറ്റം നേടുന്ന എൻഡിഎ സഖ്യത്തിന്റെ പ്രകടനത്തിനു പിന്നാലെ ഔദ്യോഗിക വസതിക്കുമുന്നിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്റർ. ‘ഇപ്പോഴും ശക്തിയുള്ള കടുവ’ എന്ന വിശേഷണമാണ് പോസ്റ്ററിൽ. പട്നയിലെ 1, അണ്ണാ മാർഗ് വസതിക്കുമുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജെഡിയുവിനെ തിരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാ മതവിഭാഗങ്ങൾക്കും പോസ്റ്ററിൽ നന്ദി പറയുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും സംരക്ഷകൻ എന്ന വിശേഷണമാണ് പട്നയിൽത്തന്നെ മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.
ജെഡിയുവിനെ തിരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാ മതവിഭാഗങ്ങൾക്കും പോസ്റ്ററിൽ നന്ദി പറയുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും സംരക്ഷകൻ എന്ന വിശേഷണമാണ് പട്നയിൽത്തന്നെ മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്. അതേസമയം ബിഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം എൻഡിഎ മറികടന്നു. എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്.
വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം. ഏറ്റവും വലിയ ഒറ്റകക്ഷിയായി തിളങ്ങുകയാണ് ബിജെപി. 2020നേക്കാൾ മികച്ച മുന്നേറ്റമാണ് എന്‍ഡിഎക്ക് ലഭിക്കുന്നത്. ബിഹാറിൽ ജെഡിയു വലിയ ഒറ്റകക്ഷിയായി. എൻഡിഎ കേവല ഭൂരിപക്ഷം കടന്നു. തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
നിലവിൽ എൻഡിഎക്ക് 160 സീറ്റുകളുടെ ലീഡ് ഉണ്ട്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നതാണ്. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.
അതേസമയം ബിഹാർ വോട്ടെണ്ണൽ ദിവസം വോട്ട് കൊള്ള ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ. ഭൂരിഭാഗവും പ്രതിപക്ഷ വോട്ടർമാരായ 65 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ ഫലം എന്താകുമെന്ന് പ്രതീക്ഷിക്കാമെന്ന് വോട്ട് കൊള്ള ആരോപണമുന്നയിച്ച് മാണിക്യം ടാഗോർ പ്രതികരിച്ചു. മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ കളിസ്ഥലം പക്ഷം പിടിച്ചാൽ ജനാധിപത്യത്തിന് നിലനിൽക്കാൻ കഴിയില്ലെന്നും മാണിക്യം ടാഗോർ പറഞ്ഞു.



Be the first to comment