പാലത്തായി പീഡനകേസിൽ പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ആണ് കേസിലെ പ്രതി. തലശ്ശേരി പോക്സോ അതിവേഗ കോടതി ജഡ്ജി ജലജാ റാണിയാണ് വിധി പറയുക. ബലാൽസംഘം, പോക്സോ എന്നിവ തെളിഞ്ഞു. ജീവപര്യന്തം ,വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. സ്കൂളിലെ ഒമ്പത് വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി.
2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂർ പൊലീസ് അന്വേഷിച്ച കേസിൽ പ്രതി പത്മരാജൻ അറസ്റ്റിലായി. അന്വേഷണത്തിൽ പരാതിയിൽ പോക്സോ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിവാദമായി. തുടർന്ന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ശുചിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി പറയുന്നത്. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ പാലത്തായി കേസിലാണ് നാളെ വിധി വരുന്നത്.



Be the first to comment