ഇംഗ്ലണ്ടിലും വെയില്‍സിലും അതിശക്തമായ മഴയ്ക്ക് സാധ്യത; വെള്ളപ്പൊക്ക ഭീഷണിയും

ഇംഗ്ലണ്ടിലും വെയില്‍സിലും ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ അതി ശക്തമായ മഴയും വെള്ളപ്പൊക്ക ഭീഷണിയും ഉയരുന്നു. വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് എന്നീ മേഖലകളില്‍ ആംബര്‍ മുന്നറിയിപ്പ് നല്‍കി. ചില സ്ഥലങ്ങളില്‍ ഒരു മാസം പെയ്യേണ്ട മഴ ഒരു ദിവസം കൊണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. 30 മുതല്‍ 150 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

കനത്ത മഴയ്‌ക്കൊപ്പം യാത്രാ തടസങ്ങളും വൈദ്യുതി മുടക്കവും റോഡുകളിലെ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈഡന്‍ നദീതീരത്ത് അടക്കം മൂന്നു വെള്ളപ്പൊക്കമുന്നറിയിപ്പുകള്‍ നിലവിലുണ്ട്. അപകടകരമായ കാലാവസ്ഥയില്‍ യാത്ര ഒഴിവാക്കണമെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

യുകെയിലെ വടക്കു ഭാഗങ്ങളില്‍ വാരാന്ത്യത്തോടെ തണുപ്പു ശക്തമാകുകയും രാത്രിയില്‍ മഞ്ഞുവീഴ്ച രൂപപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.അടുത്താഴ്ച തുടക്കം തണുപ്പും വരണ്ടതതുമായ കാലാവസ്ഥയാകും. സ്‌കോട്‌ലന്‍ഡിലും ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*