‘ശിവപ്രിയയ്ക്ക് അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ല’; വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ദ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ശിവപ്രിയയ്ക്കുണ്ടായ അണുബാധയ്ക്ക് കാരണം സ്റ്റഫൈലോകോക്കസ് ബാക്ടീരിയെന്നാണ് വിദഗ്ദ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ നിന്നല്ല യുവതിയ്ക്ക് അണുബാധയുണ്ടായിരിക്കുന്നത്. ആശുപത്രി മാനദണ്ഡങ്ങൾ അധികൃതർ പാലിച്ചിട്ടുണ്ടെന്നും വിദഗ്ദ സമിതി. റിപ്പോർട്ട് ഡിഎംഎയ്ക്ക് കൈമാറി.

പ്രസവത്തിനായി 22ാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവപ്രിയ 25 ന് ഡിസ്ചാര്‍ജ് ആയെങ്കിലും പിന്നീട് പനി ബാധിക്കുകയായിരുന്നു. പനി കൂടിയതിനെ തുടര്‍ന്ന് വീണ്ടും എസ്‌ഐടിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.

ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*