ലണ്ടന്‍: ഡിജിറ്റല്‍ ബാങ്കിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എച് എസ് ബി സിയും നാറ്റ്‌വെസ്റ്റും അടക്കം ബാങ്കുകളെല്ലാം തന്നെ ശാഖകള്‍ ഓരോന്നായി അടച്ചു പൂട്ടുന്നു. എന്നാൽ തങ്ങളുടെ ശാഖകള്‍ എല്ലാം തന്നെ ചുരുങ്ങിയത് 2030 വരെയെങ്കിലും നിലനിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. ബ്രിട്ടനിലെ പ്രധാന ബാങ്കുകള്‍ എല്ലാം തന്നെ ഹൈസ്ട്രീറ്റ് ഉപഭോക്താക്കളെ അവഗണിക്കുന്നതോടെ അടുത്ത വര്‍ഷം അവസാനത്തോടെ വിവിധ ബാങ്കുകളുടേതായി 6,731 ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2015 മുതലുള്ള കണക്കുകള്‍ എടുത്താല്‍ നാറ്റ്‌വെസ്റ്റും ആര്‍ബിഎസും ഇതുവരെ 1,377 ശാഖകള്‍ അടച്ചുപൂട്ടി കഴിഞ്ഞു. ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ്, ഹാലിഫാക്സ്, ലോയ്ഡ്‌സ് എന്നിവര്‍ 1,252 ശാഖകള്‍ അടച്ചു പൂട്ടിയപ്പോള്‍ എച്ച് എസ് ബി സി 743 ശാഖകളും ബാര്‍ക്ലേസ് 1230 ശാഖകളും അടച്ചു പൂട്ടി. ഇത്രയും വേഗത്തില്‍ ശാഖകള്‍ അടച്ചു പൂട്ടുന്നത് ഹൈസ്ട്രീറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ബിസിനസ് പറയുന്നത്. കടകളില്‍ എത്തുന്ന കസ്റ്റമേഴ്സിന്റെ എണ്ണം കുറയുമെന്നും ക്യാഷ് പേയ്‌മെന്റുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.



Be the first to comment