ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉപജില്ലാ ജനറൽ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി അതിരമ്പുഴ സെന്റ മേരിസ് എൽ.പി. സ്കൂൾ.ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്. എസ്. എസ്. ൽ നടന്ന കലോത്സവത്തിലാണണ് അതിരമ്പുഴ സ്കൂൾ നേട്ടം കൈവരിച്ചത്.
പാലാ രൂപത മോൻസിഞ്ഞോർ റവ.ഡോ. ജോസഫ് കണിയോടിക്കൽ, അറബിക് കലോത്സവ ഡി ഇ ഒ സത്യപാലൻ, ഏറ്റുമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ പി ഗോപാൽ, അതിരമ്പുഴ സെന്റ് മേരിസ് എൽ പി സ്കൂൾ പ്രഥമാധ്യാപിക അൽഫോൻസാ മാത്യു, പി ടി എ പ്രസിഡണ്ട് സന്തോഷ് കുര്യൻ, അധ്യാപകർ, രക്ഷകർത്താക്കൾ, കുട്ടികൾ എന്നിവർ ചേർന്ന്ട്രോഫി ഏറ്റുവാങ്ങി.



Be the first to comment