പടിയിറക്കം പൂർണ സംതൃപ്തിയോടെ; പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി ചെയ്യാൻ സാധിച്ചു, പി എസ് പ്രശാന്ത്

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് പി എസ് പ്രശാന്ത്  പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനം നടത്തി സംതൃപ്തമായി മലയിറങ്ങി പോകാനുള്ള കാര്യങ്ങൾ വളരെ ഭംഗിയോടെ പൂർത്തിയാക്കാൻ സാധിച്ചു. ഒരു ഭക്തൻ പോലും പരാതി പറയാത്ത രീതിയിൽ കഴിഞ്ഞ തവണത്തെ മണ്ഡല മകരവിളക്ക് നടത്താൻ സാധിച്ചിട്ടുണ്ട്. ഇത്തവണ അതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ശബരിമലയുടെ അടിസ്ഥാന വികസനം സാധ്യമായി. അതിനായി ആഗോള അയ്യപ്പ സംഗമം നടത്താൻ സർക്കാരിനായി. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വലിയ കാഴ്ചപ്പാടാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ഇത് അഭിമാനം തരുന്നതാണ്. ശബരിമല മാസ്റ്റർ പ്ലാൻ ഭക്തജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ഇതേ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ജയകുമാറിനെയാണ് ഇപ്പോൾ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ നേത്യത്വത്തിൽ വലിയ പദ്ധതികൾ ശബരിമലയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പാണ്ഡിത്യവും ഭരണപരിചയമുള്ള ആളാണ് പുതിയ പ്രസിഡന്റ്. ശബരിമലയുടെ പേരിൽ ഒരു രൂപ താൻ സമ്പാദിച്ചിട്ടില്ല. പാർട്ടിക്ക് തന്നിൽ പൂർണ്ണ വിശ്വാസമാണെന്നും ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി ചെയ്യാൻ സാധിച്ചെന്നും പി എസ് പ്രശാന്ത്  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*