സ്കെന്തോർപ്പ്: എട്ടാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ സെന്റ് മേരീസ് മിഷൻ ഹെർഫോർഡിന് തിളക്കമാർന്ന വിജയം. സോളോ സിംഗിംഗിൽ 14-17 കാറ്റഗറിയിൽ അൻസൻ ബിനോയ് ഒന്നാം സ്ഥാനം നേടിയപ്പോൾ 7 വയസിൽ താഴെയുള്ള കുട്ടികളുടെ കാറ്റഗറിയിൽ ഗ്രൂപ്പ് ഡാൻസിൽ ഹാനോഷ്യ ആൻഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നൃത്ത അധ്യാപിക നീതു വർഗീസിന്റെ നേതൃത്വത്തിൽ അന്നാ, അബിഗെയ്ൽ, നിയനാ, ജുവൽ, ഒലിവിയ, ഹാനോഷ്യ, കാതറിൻ എന്നിവരടങ്ങിയ ടീമാണ് വാശിയേറിയ മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കലോത്സവത്തിന് തിരി തെളിയിച്ചു. പത്തിൽ പരം സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികളാണ് വേദിയിൽ മാറ്റുരച്ചത്. 97 പോയിന്റോടെ കേംബ്രിഡ്ജ് റീജിയൻ ഓവറോൾ ചാമ്പ്യന്മാരായപ്പോൾ 81 പോയിന്റോടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ഫസ്റ്റ് റണ്ണേർസ്പ്പും 80 പോയിന്റോടെ ലെസ്റ്റർ റീജിയൻ സെക്കന്റ് റണ്ണേഴ്‌സ്‌പ്പുമായി.






Be the first to comment