BLO അനിഷിൻ്റെ ആത്മഹത്യയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങൾ. സമ്മർദ്ധത്തിൻ്റെ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്. SIR നടപടികൾ നീട്ടിവെക്കണം. SIR നേരത്തെ നീട്ടി വെക്കാൻ രാഷ്ട്രീയ പാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടതാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് SIR നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സമ്മർദ്ധം ഉണ്ടാകും. BJP പ്രവർത്തകൻ്റെ ആത്മഹത്യയിലും സാദിഖലി തങ്ങൾ പ്രതികരിച്ചു. പാർട്ടികൾ പ്രവർത്തകരുടെ മാനസിക നില കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് രമേശ് ചെന്നിത്തല. എസ്ഐആറിൻ്റെ പേരിൽ അമിത സമ്മർദമാണ് ബിഎൽഒമാർക്ക് നൽകുന്നതെന്നും ഇത്തരം നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെന്നിത്തല പ്രതികരിച്ചു. പുതിയ അധ്യക്ഷൻ വന്നതിന് ശേഷം ബിജെപിയിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്നും ഇത്തരം സംഭവങ്ങൾ കൂടുതൽ നടക്കുന്നത് ബിജെപിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment