മേയര്‍ ആര്യാ രാജേന്ദ്രനെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആര്യ രാജേന്ദ്രന് എംഎല്‍എയേക്കാള്‍ വലിയ പദവി ചിലപ്പോള്‍ തേടിയെത്തുമെന്നാണ് മന്ത്രിയുടെ പ്രതികരണം. മികച്ച സ്ഥാനങ്ങളില്‍ ഇനിയും ആര്യയെ കാണാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.
പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ലല്ലോ എന്നാണ് മന്ത്രി ആര്യയെ കുറുച്ചുള്ള ചോദ്യത്തിന് നല്കിയ ഉത്തരം. ആര്യാ രാജേന്ദ്രന് ഒരു രൂപയുടെ അഴിമതി കാണിച്ചിട്ടില്ല, മികച്ച ട്രാക്ക് റെക്കോര്‍ഡ് ആണ് ആര്യയുടേതെന്ന് വ്യക്തമാക്കി ശിവന്‍കുട്ടി പറഞ്ഞു. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ രാജേന്ദ്രന് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമത ശല്യം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും വി ശിവന് കുട്ടി പ്രതികരിച്ചു. തിരുവനന്തപുരത്തെ വിമത ഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരംകോര്പറേഷനിലേക്ക് 101 സ്ഥാനാര്‍ത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലര്‍ ഇത്തരം വിമതരാകും. വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപ ശബ്ദം ഉണ്ടാകും എന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. എതിര് ശബ്ദങ്ങള്‍ ഉണ്ടെങ്കിലും തിരുവനന്തപുരത്ത് ബിജെപിയില്‍ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Be the first to comment