ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാൻ ഒരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദുഷ്ടലാക്കുള്ള ഇത്തരക്കാരെ പുറത്താക്കണം.
മുമ്പ് തെറ്റ് നടന്നുവെന്ന് ദേവസ്വം പ്രസിഡൻ്റ് സമ്മതിച്ചു. അത്തരക്കാരെ പുറത്താക്കണം. അശാസ്ത്രീയമായ നിർമ്മാണം തുടർച്ചയായി നടക്കുന്നു. സ്വർണ്ണക്കൊള്ളയിൽ ഉന്നതർക്ക് ബന്ധം. സർക്കാർ വകുപ്പുകൾ ശബരിമലയെ കറവപ്പശുവാക്കുന്നു.
ലഭിക്കുന്ന പണത്തിൽ ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. അയ്യപ്പഭക്തരോട് മാപ്പു പറയണം. ആഗോള അയ്യപ്പ സംഘമം ദൂർത്ത്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ല.കുടിവെള്ളവും ഭക്ഷണവും പോലും ലഭിക്കുന്നില്ല.
ദേവസ്വം ബോർഡ് നൽകുന്ന അന്നദാനം അപര്യാപ്തം. മുൻപരിചയമുള്ള ട്രസ്റ്റുകളെ ഏൽപ്പിക്കണം. സ്ട്രച്ചർ സംവിധാനവും പരിചയ സമ്പന്നരെ ഏൽപ്പിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.



Be the first to comment