തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ് . കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും വാഗ്ദാനം.
ലഹരി വിരുദ്ധ പ്രചാരണം പ്രകടനപത്രികയിലുണ്ട്.തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം. തെരുവ് നായ്ക്കളെ കൂട്ടായി പാർപ്പിക്കാൻ സങ്കേതങ്ങൾ ഉണ്ടാക്കും.ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങൾ സൃഷ്ടിക്കും.സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആയിരിക്കും നടപടിയെന്നും പ്രകടന പത്രികയിൽ പറയുന്നു.
അതേസമയം രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഡിസംബർ ഒൻപതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഡിസംബർ 11-നുമാണ് തിരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണൽ.
കഴിഞ്ഞദിവസം തദ്ദേശ തിരഞ്ഞെടുപ്പിൽ എ ഐ പ്രചാരണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചിരുന്നു. എ ഐ പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.



Be the first to comment