സാങ്കേതിക തകരാർ; റൺവേയിലേക്ക് കടക്കവേ പണിമുടക്കി എയർ ഇന്ത്യ

കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ഇന്ന് ഉച്ചയ്ക്ക് 2 :35 ന് ഷാർജിക്കു പോകണ്ട ഫ്ലൈറ്റാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി റൺവേയിലേക്ക് കേറിയ ശേഷമാണ് തകരാർ അധികൃതർക്ക് മനസ്സിലായത്. പിന്നീട് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം 100 ഓളം പേരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്.

എന്നാൽ തകരാർ ഉടൻ പരിഹരിച്ചുകൊണ്ട് യാത്രതുടരാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പക്ഷെ വിമാനത്തിൽ ഇനി യാത്രചെയ്യാൻ ഇല്ലെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. പകരം സംവിധാനം എത്രയും വേഗം ഒരുക്കി നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*