ചെറുപ്രായത്തിലേ തലയിൽ നര കയറിയോ? ഡയറ്റിൽ ശ്രദ്ധിക്കാൻ സമയമായി

പ്രായമാകുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് തലമുടി നരയ്ക്കുകയെന്നത്. എന്നാൽ ചിലരിൽ ചെറുപ്പക്കാലത്തു തന്നെ മുടി നരച്ചുകയറാറുണ്ട്. അകാല നരയുണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെങ്കിലും, ആരോ​ഗ്യകരമായ ഭക്ഷണശീലം ഒരുപരിധി വരെ അകാലനരയെ തടയാൻ സഹാക്കും.

വിറ്റാമിനുകളുടെ കുറവ് തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും അകാലനര പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകാനും കാരണമാകും. അകാല നരയെ ചെറുക്കാനും മുടിയുടെ ആരോഗ്യം സംരംക്ഷിക്കാനും ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

ബദാം

ബദാം കഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ബദാമില്‍ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ ബയോട്ടിനും വിറ്റാമിന്‍ ഇയും ഉള്ളതിനാല്‍ ഇവ അകാലനരയെ അകറ്റാന്‍ ഗുണം ചെയ്യും. പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍,മത്തി പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് അകാലനര വരാതിരിക്കാന്‍ സഹായിക്കും.

ക്യാരറ്റ്

ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അകാലനരയെ ചെറുക്കാന്‍ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

നെല്ലിക്ക

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നെല്ലിക്ക അകാലനരയെ തടയാന്‍ നല്ലതാണ്. ഇത് മുടിക്ക് കറുപ്പ് നിറം പ്രദാനം ചെയ്യാനും സഹായിക്കും.

ഇലക്കറികൾ

ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഇലക്കറികളും കഴിക്കണം. ഇതും അകാലനരയെ തടയാന്‍ നല്ലതാണ്.

ബെറി പഴങ്ങള്‍

സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

വാള്‍നട്സ്

വാള്‍നട്സും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഇതില്‍ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും അകാലനരയെ അകറ്റാന്‍ സഹായിക്കും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*