എക്‌സിനിത് എന്തുപറ്റി? നിരവധി ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസപ്പെട്ടു

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ സേവനങ്ങള്‍ രാജ്യമെമ്പാടും തടസപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്ത് വിവിധ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ഉപയോക്താക്കള്‍ തങ്ങള്‍ക്ക് എക്‌സില്‍ പോസ്റ്റുകളിടാന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധി തവണ റീലോഡ് ചെയ്യുന്നുവെന്നും പരാതികള്‍ ഉയരുകയാണ്.

വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാകുന്നത് ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടര്‍ കണക്കുകള്‍ പ്രകാരം ഇന്ന് വൈകീട്ട് 5.15ഓടയൊണ് കൂടുതല്‍ പേരും തടസം നേരിട്ടിരിക്കുന്നത്. കൃത്യം ഇതേസമയത്ത് മാത്രം 1300 പേരാണ് തടസം രേഖപ്പെട്ടതായി പരാതിപ്പെട്ടത്.

44 ശതമാനം ഉപയോക്താക്കളും തങ്ങള്‍ക്ക് തങ്ങളുടെ എക്‌സ് തുറക്കുമ്പോള്‍ ഫീഡ് ലോഡ് ആകുന്നില്ലെന്നാണ് പരാതിപ്പെട്ടത്. 31 ശതമാനം പേര്‍ക്കും എക്‌സ് വെബ്‌സൈറ്റ് എടുക്കുന്നതില്‍ തടസം നേരിട്ടു. 25 ശതമാനം പേര്‍ക്കും സെര്‍വര്‍ കണക്ഷനുമായി ബന്ധപ്പെട്ട തടസങ്ങളുണ്ടായി. തടസത്തിന്റെ കാരണങ്ങളെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*