അതിരമ്പുഴ: തുടർച്ചയായി നാലാം തവണയും ഏറ്റുമാനൂർ ഉപജില്ല കലോത്സവത്തിൽ ഒന്നാമതെത്തി കിരീടം നിലനിർത്തി അതിരമ്പുഴ സെൻറ് അലോഷ്യസ് എൽ പി സ്കൂൾ.പങ്കെടുത്ത എല്ലായിനത്തിലും എ ഗ്രേഡ് കരസ്ഥമാക്കുകയും അറബിക് സാഹിത്യോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ഏറ്റുമാനൂർ ഉപജില്ല ശാസ്ത്ര സാമൂഹ്യ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് ബീന ജോസഫിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ചത് മേളകളിൽ വിജയിച്ച കുട്ടികളെയും അധ്യാപകരെയും സ്കൂൾ മാനേജർ ഫാ.മാത്യു പടിഞ്ഞാറെക്കുറ്റ് അഭിനന്ദിച്ചു.



Be the first to comment