കോൺഗ്രസിനെ വെട്ടിലാക്കി തൃശൂരിലും പേയ്മെന്റ് സീറ്റ് ആരോപണം. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് സാമ്പത്തിക തിരിമറി നടത്തി സീറ്റ് നൽകി എന്നതാണ് ആരോപണം. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ആന്റോ കെ.സി.
ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് സാമ്പത്തിക തിരിമറി നടത്തി സീറ്റ് നൽകി എന്നാണ് കത്തിലെ ആരോപണം. കെ.പി.സി.സി നൽകിയ മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി എന്നും കത്തിൽ പറയുന്നു. ചാലക്കുടി നിയോജകമണ്ഡലത്തിലെ ഫലം നിരാശാജനകമാകും എന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ആരോപണം സനീഷ് കുമാർ ജോസഫ് എം.എൽ.എ തള്ളി. സ്ഥാനാർത്ഥികളെ സംബന്ധിക്കുന്ന അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ജില്ലാ കോർ കമ്മിറ്റി ആണെന്ന് സനീഷ് പ്രതികരിച്ചു. കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment