കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിന് ടി വി കെ അധ്യക്ഷൻ വിജയ്. ഡിസംബർ ആദ്യ വാരം സേലത്ത് പൊതുയോഗം നടത്താൻ നീക്കം. ഡിസംബർ 4നു പൊതുയോഗം നടത്താനാണ് ശ്രമം. സേലം പോലീസിന് ടിവികെ അപേക്ഷ നൽകി. ആഴ്ചയിൽ 4 യോഗം വീതം നടത്താനും തീരുമാനം.
ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് ടിവികെ നൽകി.
കരൂർ ദുരന്തത്തിന് ശേഷം രാഷ്ട്രീയ പാർട്ടികളുടെ പൊതു യോഗം സംബന്ധിച്ച മാർഗരേഖ നിശ്ചയിച്ചു കഴിഞ്ഞ ശേഷം മാത്രം പരിപാടിക്ക് അനുമതി നൽകാൻ സാധിക്കൂ എന്ന തീരുമാനം വന്നിരുന്നു.ഡിസംബർ ആദ്യ വാരത്തോട് കൂടി മാർഗ രേഖ നൽകുമെന്നാണ് ടിവികെ അറിയിച്ചിരിക്കുന്നത്.



Be the first to comment