‘ദേവസ്വം ബോർഡിന്റെ പ്രവർത്തനം സ്വതന്ത്രം, തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടെയല്ല’; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. പത്മകുമാറിന്റെ അറസ്റ്റിൽ മറുപടിയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമായി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രമാണ്. മന്ത്രി തലത്തിൽ ഫയൽ അയക്കേണ്ട ആവശ്യമില്ല. ബോർഡിൻറെ തീരുമാനങ്ങൾ സ്വതന്ത്രമാണ്. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മന്ത്രിസഭാ സമയത്ത് വന്നിട്ടില്ല. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേത് മാത്രം. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടയല്ലെന്നും കടകംപള്ളി വ്യക്തമാക്കി.

പ്രതിപക്ഷം ഒരുപാട് അന്യായങ്ങൾ വിളിച്ചു പറയുന്നുണ്ട്. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നു. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കണം. സർക്കാരിൻറെ കൈകൾ ശുദ്ധം. ഇളക്കാൻ പറയാനും പൂശാൻ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ല.

താൻ അയച്ച അപകീർത്തി കേസിൽ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നൽകിയിട്ടില്ല. എല്ലാകാര്യങ്ങളും മാധ്യമങ്ങളോട് വിളിച്ചു പറയേണ്ട ആവശ്യമില്ല. പ്രതിപക്ഷനേതാവ് മറുപടി പറയാത്തതിന് കോടതി മുഖേന സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ചോദ്യംചെയ്ത് വിട്ടയച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു തലക്കെട്ട്? ഇരുതല മൂർച്ചയുള്ള വാളായാണ് പ്രതിപക്ഷം ഉപയോഗിക്കുന്നതെന്നും കടകംപള്ളി വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*