മമ്മൂട്ടി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കളങ്കാവലിന്റെ റിലീസ് തീയതി മാറ്റി. നവംബര്‍ 27 ന് എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയാണ് റിലിസ് തീയതി മാറ്റിയ വിവരം പങ്കുവച്ചത്. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചു.
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. ത്രസിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യങ്ങളും ശബ്ദങ്ങളുമായെത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടിയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച ‘കളങ്കാവല്‍’ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. കത്തിക്കാത്ത സിഗരറ്റ് ചുണ്ടില്‍ വച്ച് നില്‍ക്കുന്ന മമ്മൂട്ടിയാണ് ടീസറിലുള്ളത്. ഒറ്റ സീനില്‍ തന്നെ വളരെ നിഗൂഡമായ ആ കഥാപാത്രത്തിന്റെ നിരവധി ലയറുകള്‍ പ്രകടമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് താരം ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയാണ് ഈ വര്‍ഷം അവസാനമിറങ്ങിയ മമ്മൂട്ടി ചിത്രം.



Be the first to comment