ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്. എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരില്ല. പൊടിക്കുണ്ട് വാർഡിലും എതിരില്ലാതെ എൽഡിഎഫ്. മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു.
ഇവരെല്ലാം സിപിഐഎം സ്ഥാനാർഥികളാണ്. അടുവാപ്പുറം വാർഡിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചത് ശ്രദ്ധേയമായി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് എതിർ സ്ഥാനാർഥിയെ കണ്ടെത്താൻ പോലും കഴിഞ്ഞില്ല.



Be the first to comment