തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് പലയിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. സ്വതന്ത്രരെ പിന്തുണക്കില്ലെന്നും ബിജെപി അറിയിച്ചു.
കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികളില്ല. വടകരപ്പതി, പുതുനഗരം, വണ്ടാഴി , പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിൽ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ ഒരിടത്തും സ്ഥാനാർത്ഥിയില്ല.



Be the first to comment