കേന്ദ്ര സർക്കാർ ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കും: രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ഗവൺമെൻറ് ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി സർക്കാരിൻറെ അറിവില്ലാതെ ഒന്നും നടക്കില്ല. നടന്നത് രാഷ്ട്രീയ ഗൂഢാലോചന. ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതൃത്വം. ഗുരുതര വീഴ്ചയുണ്ടായി. അത് ഏത് സാധാരണക്കാരനും മനസ്സിലാകും. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമില്ലാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

30 കൊല്ലത്തിന് അകത്തുള്ള ഓഡിറ്റ് റിപ്പോർട്ട് വിജിലൻസ് റിപ്പോർട്ടും പരിശോധിക്കണം. സംസ്ഥാന സർക്കാരിന് കൊള്ള മാത്രമാണ് ചെയ്യാൻ ആഗ്രഹം. കേന്ദ്ര ഗവൺമെൻറ് ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ കേരള മന്ത്രിമാർക്ക് പങ്കുണ്ട്. ഞാൻ ആരുടെയെങ്കിലും വീട്ടിൽ കയറി സ്വർണം എടുത്താൽ അത് വീഴ്ചയാണോ കളവാണോ?. സിപിഐഎം ചെയ്താൽ അത് വീഴ്ച ബാക്കിയുള്ളവർ ചെയ്താൽ കളവ്. ആ നയം ഇനി നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. ഇടപെടുമെന്ന് വിശ്വസിക്കുന്നു. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികൾ. പേടിക്കണ്ട, അയ്യപ്പൻ ആരെയും വിടില്ല. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു.

ആശയപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷം. ജയകുമാറിനെ വെച്ചത് അടവ് നയം. അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാർ രക്ഷപ്പെട്ടു. അയ്യപ്പ സംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഎമ്മിൽ ദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുന്നു. സമ്പൂർണ്ണ സമ്പന്ന പാർട്ടി എന്ന പേരിൽ പ്രഖ്യാപനം നടത്തുമെന്നും ജോർജ് കുര്യൻ പരിഹസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*