തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിച്ചില്ലെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ . തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വന്ന് കമന്റിടുന്ന ആളുകള്‍ പത്രിക കൊടുക്കാന്‍ കൂടി ആവേശം കാണിച്ചാല്‍ ബിജെപിക്ക് ഈ ഗതി വരില്ലായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏകദേശം 8000ത്തോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ല എന്ന വാര്‍ത്ത കണ്ടു. സത്യത്തില്‍ അത്ഭുതം തോന്നി!
എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വന്ന് ‘സംസ്കാരം’ വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍, അവരുടെയൊക്കെ വീട്ടില്‍ നിന്ന് ഒരാളെ വെച്ച് നിര്‍ത്തിയാല്‍ പോലും നിഷ്പ്രയാസം നികത്താവുന്ന വിടവല്ലേ ഉള്ളൂ?
ഫേസ്ബുക്കിലെ ഈ ‘വീരശൂര പോരാളികള്‍’ വെറും കമന്റ് തൊഴിലാളികളായി ഒതുങ്ങാതെ, ഇടയ്ക്കൊക്കെ ഒന്ന് നോമിനേഷന് പത്രിക കൊടുക്കാന്‍ കൂടി ആ ആവേശം കാണിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഈ ഗതികേട് വരില്ലായിരുന്നു. ഓണ്‍ലൈനില്‍ കടുവ, ഓഫ്ലൈനില്…?



Be the first to comment