ഐ ഫോൺ പോക്കറ്റിന് ശേഷം ഐ ഫോൺ സ്റ്റാൻഡുമായി രംഗത്തെത്തിയിരിക്കുമായാണ് ആപ്പിൾ. ബെയ്‌ലി ഹിക്കാവയാണ് ഈ മൊബൈൽ ഗ്രിപ് സ്റ്റാൻഡ് രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ എളുപ്പത്തിലും വിവിധ രീതിയിലും ഹോൾഡ് ചെയ്യാവുന്ന രീതിയിലാണ് ഹോൾഡർ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഏത് ഐഫോണിലും ഘടിപ്പിക്കാവുന്നതും എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയുന്ന മാഗ്സേഫ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചാർട്ട്രൂസ്, ക്രേറ്റർ എന്നീ രണ്ട് നിറങ്ങളിലാണ് ഹോൾഡർ ലഭ്യമാകുന്നത്. എന്നാൽ ഹിക്കാവയുടെ വെബ്‌സൈറ്റിൽ മറ്റ് നിറങ്ങളിലും ഹോൾഡർ ലഭ്യമാണ്. പുനരുപയോഗിച്ച വസ്തുക്കളിൽ നിന്നാണ് ക്രേറ്റർ ഹോൾഡർ ഉണ്ടാക്കിയിരിക്കുന്നത്.
ഫോണുകൾ കൈകാര്യം ചെയ്യുന്നതിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായാണ് ഈ ഹോൾഡർ വിപണിയിൽ എത്തിച്ചതെന്നും, ഇതേ ആശയം മനസ്സിൽ കണ്ട് കൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ആപ്പിളിന്റെ ആക്‌സസിബിലിറ്റി മേധാവി സാറാ ഹെർലിംഗർ പറഞ്ഞു. ഇന്ത്യയിൽ ഇതിന് 6400 രൂപയാണ് വില. ഗ്രിപ്പ് ഉപയോഗിക്കുന്നതിനായി ഐ ഫോണിൽ MagSafe ഉണ്ടായിരിക്കണമെന്ന് കൂടി കമ്പനി മുന്നറിയിപ്പ് നൽകുന്നു.



Be the first to comment