ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസവന്റെയും മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന്റെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ ഡിസംബർ 3 നും കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷയിൽ 29 നും വിധി പറയും. ഇരുവർക്കും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കൊല്ലം വിജിലൻസ് കോടതിയിൽ വാദിച്ചു.
അതേസമയം മുൻ ദേവസ്വം പ്രസിഡൻ്റ് എ.പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും.ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയ്ക്കാണ് പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്. എ പത്മകുമാറിനെതിരെ സിപിഐഎം നടപടിയുണ്ടാകില്ല. എന്നാൽ പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ നീതി പുലർത്തിയില്ലെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നടിച്ചു. സ്വർണക്കൊള്ളയിൽ പാർട്ടിയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിച്ച ശേഷം കർശന നടപടിയെന്ന് യോഗത്തിന് ശേഷം എം വി ഗോവിന്ദൻ പ്രതികരിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ എൻ വാസുവിനെയും പത്മകുമാറിനെയും ഉന്നമിട്ടായിരുന്നു എം വി ഗോവിന്ദൻ രംഗത്തുവന്നത്.



Be the first to comment