പോലീസുകാർ പ്രതിയായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; കുറ്റപത്രം സമർപ്പിച്ചു

പോലീസുകാർ പ്രതിയായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പോലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്ന് കുറ്റപത്രം. ഈവർഷം ജൂൺ ആറിനാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. 41 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ 12 പ്രതികളാണ് ഉള്ളത്. കഴിഞ്ഞ ജൂൺ ആറിനാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. പണം ലക്ഷ്യമിട്ട് ലൈംഗിക വേഴ്ച നടത്തിയെന്ന് കുറ്റപത്രത്തിൽ കണ്ടെത്തൽ.

പോലിസ് ഡ്രൈവർമാരായ ഷൈജിത്ത് ,സനിത്ത് എന്നിവർ‌ക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. വിദേശത്തുള്ള അമനീഷുമായി വലിയ രീതിയിൽ പോലീസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ ഒമ്പത് പേരെയായിരുന്നു ഈ സെക്സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ പിടിയിലായത്.

പെൺവാണിഭ കേന്ദ്രത്തിലെ മുഖ്യ നടത്തിപ്പുകാരി ബിന്ദുവുമായി കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്ക് അടുത്ത ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കേസിൽ ഇരുവരെയും പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചത്. ബിന്ദുവുമായി രണ്ട് പോലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്. രണ്ട് പേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായും പോലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*