കാസർകോട്: യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വിഷയത്തിൽ പോലീസിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ ഉയർന്ന ഗൗരവമായ വിഷയത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ, സർക്കാർ രാഹുലിനെതിരെയുള്ള ആരോപണം തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രതിപക്ഷ എംഎൽഎക്കെതിരെയുള്ള കേസ് എന്തുകൊണ്ട് തെളിയിക്കാൻ സാധിക്കുന്നില്ലെന്നും സണ്ണി ജോസഫ് ചോദ്യമുയർത്തി.
രാഹുലിന് ഒരു എംഎൽഎക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നും എന്നാൽ എല്ലാ നേതാക്കളുമായി ആലോചന നടത്തിയ ശേഷമാണ് രാഹുലിനെതിരെ സംഘടനാപരമായ നടപടിയെടുത്തതെന്നും കെപിസിസി പ്രസിഡൻ്റ് കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. കെ സുധാകരൻ്റെ അഭിപ്രായവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചില വാക്കുകൾ മാത്രം എടുത്ത് പ്രചരിപ്പിക്കുകയാണെന്നും നേതാക്കൾക്ക് ഒരേ അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment