‘വീട്ട് പടിക്കൽ ഭരണം എന്നതാണ് ബിജെപി ലക്ഷ്യം, കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

21065 വാർഡുകളിൽ ബിജെപി മത്സരിക്കുന്നു, തദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത പ്രതിനിധ്യം ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബാക്കി ഉള്ള സ്ഥലങ്ങളിൽ വരും കാലത്തു മത്സരിക്കും. ഇത് സെമി ഫൈനൽ അല്ല ഫൈനൽ തന്നെയാണ്. വികസനം ഇല്ലായ്മ ചർച്ച ചെയ്യും.

എല്ലാം ശരിയാകും എന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ മാറ്റമല്ല. ഭരണ ശൈലി മാറ്റമാണ് ബിജെപി ലക്ഷ്യം. ഓരോ പ്രദേശത്തും 5 വർഷത്തെ ബ്ലുപ്രിന്റ് പ്ലാൻ ഉണ്ടാക്കും. വീട്ടു പടിക്കൽ ഭരണം എന്നതാണ് ബിജെപി ലക്ഷ്യം. കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഭരണ ഘടന ഞങ്ങളെ നയിക്കുന്നു. ഭരണഘടന കയ്യിൽ പിടിച്ചു വെൽഫെയർ പാർട്ടിക്ക് ഒപ്പം നിൽക്കുന്നത് ബിജെപി എതിർക്കും. ഭരണഘടനക്ക് എതിരെ നിൽക്കുന്ന പാകിസ്ഥാൻ തീവ്രവാദി, വെൽഫയർ പാർട്ടിയെ ബിജെപി എതിർക്കും. ബിജെപി തദ്ദേശ തുരഞ്ഞെടുപ്പിൽ ടാർഗറ്റ് വെച്ചിട്ടില്ല.വികസിത കേരളം മുന്നോട്ട് വെച്ചു വോട്ട് ചോദിക്കും. ജനങ്ങൾ വോട്ട് ചെയ്യും.

കേരളം വികസിക്കുന്നില്ല. വികസിച്ചു എങ്കിൽ വിദ്യാർത്ഥികൾ എന്തിനു പുറത്തു പോകുന്നു. കടം വാങ്ങി കേരളം വികസനം നടത്തുന്നു. പണം വക മാറ്റി ചിലവഴിക്കുന്നു. കേരളത്തിൽ എയിംസ് വരും. സ്ഥലം സർക്കാർ തീരുമാനിക്കും. കിനാലൂരിൽ എയിംസ് വരണം എന്ന് എനിക്ക് പറയാൻ ആകില്ല. തിരുവനന്തപുരം LDF ഭരിക്കുന്നു.

ബിജെപി വരാതിരിക്കാൻ കോൺഗ്രസ്‌ LDF നെ സഹായിക്കുന്നു. ബിജെപിയെ തോല്പിക്കാൻ കോൺഗ്രസ്‌ – സിപിഎം ധാരണ ഉണ്ട്. സർക്കാർ SIR നെ എതിർക്കുന്നത് എന്തെന്ന് പറയണം. യഥാർത്ഥ വോട്ടർമാർക്ക് വോട്ട് SIR ലൂടെ കിട്ടും. തിരുവനന്തപുരത്ത് താൻ മത്സരിക്കുമ്പോൾ 65000 ഇല്ലാത്ത വോട്ട് തള്ളി. ലേബർ കോഡിൽ തൊഴിലാളി അനുകൂല നിലപാട് ആണ്. തൊഴിലാളികൾക്ക് അനുകൂല നിലപാട് ആണ് ലേബർ കോഡ്. യൂണിയൻ താല്പര്യത്തിൽ രണ്ടു അഭിപ്രായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ഓഫീസിൽ ഹോമം നടന്നത് അറിയില്ല. എനിക്ക് വേണ്ടി ഹോമം നടത്തിത്തിയോ എന്ന് അറിയില്ല. ഞാൻ തിരുവനന്തപുരത്തു കുറച്ചു ദിവസമായി ഇല്ല. കേരളത്തിലെ ന്യുനപക്ഷത്തിനു ബിജെപിയെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ട്. തെറ്റിദ്ധാരണ മാറ്റാൻ ഒരു ചർച്ച തുടങ്ങിയിട്ടുണ്ട്. ബിജെപി മുസ്ലീങ്ങൾക്ക് എതിരല്ല. ജമാത്തെ ഇസ്ലാമിക്കും SDPI ക്കും എതിരാണ്. മുസ്ലീം മന്ത്രി കേന്ദ്ര ക്യാബിനറ്റിൽ ഇല്ല. അത് വസ്തുതയാണ്. മുസ്ലിം എം പി യില്ല എന്നതാണ് കാരണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*