518 പോലീസ് സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചു; സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം

പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവികള്‍ പ്രവർത്തനരഹിതമായ സംഭവത്തിൽ സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം. കേരളത്തിൽ 518 പോലീസ് സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചുവെന്ന് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഇനി സ്ഥാപിക്കാനുള്ളത് രണ്ട് പോലീസ് സ്റ്റേഷനുകളിൽ മാത്രമാണെന്നും അവിടെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാലാണ് വൈകുന്നേതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

രണ്ടാംഘട്ടത്തിൽ 28 പോലീസ് സ്റ്റേഷനിൽ സിസിടിവികൾ ജനുവരി 27 ഓടെ സ്ഥാപിക്കാൻ കഴിയുമെന്നും സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ അറിയിച്ചു. കേസിൽ സംസ്ഥാനങ്ങൾ മറുപടി നൽകാത്തതിൽ ഇന്നലെ സുപ്രിം കോടതി അതൃപ്തി അറിയിച്ചിരുന്നു. മറുപടി നൽകാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തുമെന്നും സുപ്രിം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*