സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മലപ്പുറത്ത് അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മലപ്പുറത്ത് കാട്ടാന അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു. ഝാര്‍ഖണ്ഡ് സ്വദേശി ഷാരു(40) ആണ് മരിച്ചത്.

രാവിലെ 9.10നാണ് സംഭവം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപം വനപ്രദേശത്തോട് ചേര്‍ന്ന അരയാട് എസ്‌റ്റേറ്റില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണിത്.

കാട്ടാനയെ കണ്ട് തൊഴിലാളികള്‍ ഓടി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റാണ് ഷാരുവിന് ജീവന്‍ നഷ്ടമായത്. ഈ പ്രദേശത്ത് ജനവാസമേഖലകളില്‍ കാട്ടാനയുടെ ശല്യം പതിവായുണ്ട്. പ്രദേശത്ത് നിന്ന് കാട്ടാനയെ തുരത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*