രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് ബിജെപി പശ്ചാത്തലമില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് ബിജെപി പശ്ചാത്തലമില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. കേസ് ബിജെപി-സിപിഐഎം നീക്കമെന്ന രാഹുലിന്റെ വാദങ്ങള്‍ ദുര്‍ബലമാണെന്നും അത് നിലനില്‍ക്കുന്നതല്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുവരെ ബിജെപി പ്രതിഷേധം തുടരുമെന്നും സി കൃഷ്ണകുമാര്‍  പറഞ്ഞു. 

ആരോപണം ഉയര്‍ന്ന് വന്ന ശേഷം ഈ നാല് മാസങ്ങളില്‍ ഒരിക്കല്‍ പോലും അതിജീവിതയ്ക്ക് ബിജെപി ബന്ധമെന്ന വാദം ആരും ഉയര്‍ത്തിയില്ലല്ലോ കേസായപ്പോള്‍ മാത്രം ഇത് പറയുന്നത് സംശയാസ്പദമെന്നാണ് സി കൃഷ്ണകുമാര്‍ പറയുന്നത്. സൗഹൃദം സ്ഥാപിക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ ബിജെപി ബന്ധം അറിഞ്ഞിരുന്നില്ലേ എന്ന് സി കൃഷ്ണകുമാര്‍ ചോദിച്ചു. ഇത്തരം ദുര്‍ബല വാദങ്ങള്‍ നിരത്തി നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ രാഹുല്‍ ശ്രമിക്കേണ്ടെന്നും കേരളത്തിലെ പൊതുസമൂഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് 5 മാസത്തിന് ശേഷമെന്നും യുവതി. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്നായിരുന്നു രാഹുല്‍ അനുകൂലികളുടെ പ്രധാന വാദവും പൊളിഞ്ഞു. വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*