കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് തെറ്റു തന്നെയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഇയാള്‍ ചെയ്തത് ശരിയാണെന്നൊന്നും താന്‍ പറഞ്ഞിട്ടില്ല. രാഹുലിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞത്. ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ രാഹുല്‍ ശിക്ഷിക്കപ്പെടട്ടെയെന്നും കെ സുധാകരന് പറഞ്ഞു.
രാഹുലിനെതിരെ ഇപ്പോള്‍ കേസ് വന്നല്ലോ. ആ കേസിന്റെ അനന്തര ഫലങ്ങള്‍ നോക്കിയിട്ട് പ്രതികരിക്കാം. അയാള്‍ക്കെതിരെ നടപടികള്‍ നടക്കട്ടെ. ശിക്ഷയ്ക്ക് അര്‍ഹനെങ്കില്‍ അത് നടക്കട്ടെ. നമ്മള് വിധി എഴുതേണ്ട. ഇതിനേക്കാളൊക്കെ ചെയ്ത എത്രയോ ആളുകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ടെന്നും കെ സുധാകരന് പറഞ്ഞു.
രാഹുല്‍ ചെയ്തത് മഹാ തെറ്റാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. ഫോണ്‍ വിളിച്ച് ഞാന്‍ പറയേണ്ടതുപോലെ ചൂടായി പറഞ്ഞിട്ടുമുണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ ഹനിക്കുന്നതിന് മുന്‍പ് അതിന്റെ മുന്നും പിന്നും നോക്കണം. അത്രയേ പറഞ്ഞുളളു. അല്ലാതെ വ്യക്തിപരമായ താല്‍പ്പര്യങ്ങളോടെയല്ല പറഞ്ഞത്. രാജ്മോഹന്‍ ഉണ്ണിത്താന് മറുപടിയില്ലെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു.



Be the first to comment