തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ ഇപ്പോള്‍ നടക്കുന്ന പൊലീസ് നീക്കം സിപിഎം – കോണ്‍ഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയ തന്ത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്യാതിരിക്കാനാണ് ഇത്തരം ഒരു നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും ജനങ്ങളുടെ തലയില്‍ കെട്ടിവച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ റീല്‍ രാഷ്ട്രീയക്കാരനാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ പരിഹസിച്ചു.
അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുമോയെന്ന് വ്യക്തമല്ല.



Be the first to comment