സമയം നീട്ടിയെന്നു കരുതി വിശ്രമിക്കരുത്; എസ്ഐആർ സമയ പരിധി നീട്ടിയിട്ടും സമ്മർദ്ദമൊഴിയാതെ ബിഎൽഒമാർ

എസ്ഐആർ സമയ പരിധി നീട്ടിയിട്ടും സമ്മർദ്ദമൊഴിയാതെ ബിഎൽഒമാർ. സമയം നീട്ടിയെന്നു കരുതി വിശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള കാട്ടാക്കട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്. നിലവിൽ ചെയ്ത അതേ വേഗത്തിൽ എന്യൂമെറേഷൻ ഫോം കളക്ഷനും ഡിജിറ്റൈസേഷനും ചെയ്യണമെന്ന് ബിഎൽഒമാർക്ക് നിർദ്ദേശം.

ഡിജിറ്റൈസേഷൻ പലയിടങ്ങളിലും 50 ശതമാനത്തിൽ താഴെയാണ്. നിലവിൽ ചെയ്ത അതേ വേഗതയിൽ കളക്ഷനും ഡിജിറ്റൈസേഷനും പൂർത്തിയാക്കണമെന്നും ഇആർഒ നിർദ്ദേശം നൽകുന്നു.ഫോമുകൾ ഇനിയും പൂരിപ്പിച്ച് ലഭിക്കാനുണ്ട്. ഡിജിറ്റൈസേഷൻ പൂർത്തിയാക്കണം. പിന്നാലെ ബിഎൽഒ – ബിഎൽഎ യോഗങ്ങൾ ചേരണം.കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് രോഗികളായ ബിഎൽഒമാർക്ക് ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.

ബിഎൽഒമാരുടെ ജോലി സമ്മർദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സൂമ്പ ഡാൻസും പാട്ടുമടക്കം ജോയത്തോൺ ക്യാമ്പുകൾ സംഘടിപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിരുന്നു. എസ്.ഐ.ആർ നടപടിക്രമങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാഴ്ച്ചയാണ് അധികം അനുവദിച്ചത്. പക്ഷെ ഇതൊന്നും BLO മാരുടെ ജോലി സമ്മർദ്ദം കുറയ്ക്കുന്നില്ലെന്നതാണ് വാസ്തവം.

Be the first to comment

Leave a Reply

Your email address will not be published.


*