ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫിന് വേണ്ടിയോ കോൺഗ്രസിന് വേണ്ടി രാഹുൽ പ്രചരണ രംഗത്ത് എത്തിയതായി അറിവില്ല. പുതുപ്പള്ളിയിൽ തന്നെ എന്റെ അറിവിൽ രാഹുൽ കോൺഗ്രസ് പ്രചരണത്തിന് എത്തി എന്നറിയില്ല. പുതുപ്പള്ളിയിലോ പാലക്കാടോ രാഹുൽ കോൺഗ്രസ് പ്രചാരണത്തിന് എത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് പ്രാദേശിക നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കില്ല. അത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസുകാർ ആരുമില്ലെന്നും, ആരെങ്കിലും അത് ചെയ്തിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപ് വാര്യർക്കെതിരെ നിലനിൽക്കുന്ന കേസ് അദ്ദേഹം തന്നെ നേരിടുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*