അർച്ചനയുടെ മരണം; ഭർത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റിൽ

വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റിൽ. ഷാരോണിന്റെ അമ്മ മാക്കോത്ത് വീട്ടിൽ രജനി (48)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അമ്മയും പിടിയിലായത്.

സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭർതൃ പീഡനത്തിൽ മനം നൊന്താണ് അർച്ചന ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

അർച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. മരണം കൊലപാതകമെന്നു കരുതാനുള്ള തെളിവുകൾ പോസ്റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തല്ലിൽ ഇല്ല. മരണ സമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിൽ. അങ്കണവാടിയിൽ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്താണ് അർച്ചന തീ കൊളുത്തിയത്. ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.

മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസിന്റേയും ജിഷയുടേയും മകളാണ് മരിച്ച അർച്ചന (20). ഇക്കഴിഞ്ഞ 26നു വൈകീട്ട് നാല് മണിയോടെ വീടിനു പിന്നിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃത​ദേഹം കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*