മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുകയെന്നാണ് റിപ്പോർട്ട്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്.
കഴിഞ്ഞ നാല് മാസമായി ട്രഷറി നിയന്ത്രണം തുടരുന്നുണ്ട്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. അതിനിടെയാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകി മുഖ്യമന്ത്രിയ്ക്ക് പുത്തൻ വാഹനം വാങ്ങാൻ 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.



Be the first to comment