തിരുവനന്തപുരം: കോണ്‍ഗ്രസിലെ നല്ലൊരുവിഭാഗം നേതാക്കള്‍ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാഹുലിന്റെ ഒളിവു സങ്കേതം എവിടെയാണെന്ന് സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കന്‍മാര്‍ക്ക് അറിയാമെന്നും ഇക്കാര്യത്തില്‍ പൊലീസ് ചെയ്യേണ്ട ജോലി അവര്‍ ചെയ്യുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഒരുദിവസം താമസിച്ചാലും അവരുടെ കൃത്യനിര്‍വഹണം അവര്‍ നല്ലരീതിയില്‍ നടത്തും. രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചുവച്ചതെന്ന് കെ മുരളീധരന്‍ പറയട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിര ഇടതുപക്ഷം സമരം ചെയ്താല്‍ അത് സമരത്തിന്റെ അര്‍ഥവും ആവേശവും തന്നെ കളയുന്നതാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
രാഹുലിനെ പുറത്താക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ പറയട്ടെ. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും ശിവന്‍കുട്ടി പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ഇനി ഒരിക്കലും തുറക്കാന്‍ പറ്റാത്ത രീതീയിലാണ് അവരുടെ അക്കൗണ്ട് പൂട്ടിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.



Be the first to comment