കോൺഗ്രസ് രാഷ്ട്രീയത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ധാർമികമായ നടപടികൾ എടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് മുകേഷിനെ സിപിഐഎം പുറത്താക്കാത്തത്.
പത്മകുമാറിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റ് അംഗമല്ലേ അദ്ദേഹം. മാധ്യമങ്ങളാണ് രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ നിൽക്കുന്നത് കോൺഗ്രസിന്റെ വിഷയം സ്വർണപ്പാളിയാണെന്നും അബിൻ വർക്കി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലെ വിവാദങ്ങൾ തീർന്നിട്ട് രണ്ടര കൊല്ലമായി. അതിൽ കൂടുതൽ പ്രതികരണത്തിന് ഇല്ല. പഴയതിലേക്കൊന്നും തിരിച്ചു പോകാനോ പോസ്റ്റ്മോർട്ടം നടത്താനോ ആഗ്രഹിക്കുന്നില്ല.
പീഡനത്തിന്റെ തീവ്രത അളക്കുന്ന മെഷീനുമായി ഇറങ്ങിയവരാണ് ഞങ്ങളെ ധാർമികത പഠിപ്പിക്കാൻ വരുന്നത്. നിയമപരമായ ചില കാര്യങ്ങൾ കൂടി നോക്കിയിട്ടേ രാഹുലിനെതിരെ കൂടുതൽ നടപടി ഉണ്ടാകൂ. പാർട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു കൊള്ളുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.



Be the first to comment