മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.
ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല.ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.



Be the first to comment