ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോതടിയുടെ കോടതിയലക്ഷ്യ നടപടി. കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ കഴിഞ്ഞവർഷം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിനാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
നാല് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 2024 നവംബർ 28ലാണ് കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ ഹൈക്കോടതി വിധി പുറുപ്പെടുവിച്ചത്. എന്നാൽ ഇത് നടപ്പാക്കിയില്ലായിരുന്നു. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തുക നെൽവയൽ സംരക്ഷണത്തിനും കാർഷിക ആവശ്യങ്ങൾക്കും വേണ്ടി വിനിയോഗിക്കാനായിരുന്നു ഹൈക്കോടതിയുടെ പ്രധാനപ്പെട്ട നിർദേശം. വിധി പ്രകാരം നാല് മാസത്തിനുള്ളിൽ 25 ശതമാനം ഫണ്ടിലേക്ക് മാറ്റണമെന്നും ബാക്കി 75 ശതമാനം 12 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി മാറ്റണമെന്നുമായിരുന്നു ഹൈക്കോടതി വിധി. പണ്ടിന്റെ വാർഷിക ഓഡിറ്റ് നടത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യ നടപടിയെടുത്തത്.



Be the first to comment