ലണ്ടൻ : വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സിൽവർഡെയ്ൽ തീരത്തിന് സമീപം 3 കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രം എന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23-ഓടെ ഉണ്ടായ ഈ ഭൂചലനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം ദൂരത്തിൽ അനുഭവപ്പെട്ടു.
ലങ്കാഷെയറിന് പുറമെ അയൽപ്രദേശമായ കുംബ്രിയയിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. വീടുകൾ കുലുങ്ങിയതായും ഭൂമിക്കടിയിൽ വലിയൊരു സ്ഫോടനം നടന്നതുപോലെ ശബ്ദം കേട്ടതായും പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
യുകെയിൽ ഓരോ വർഷവും 200 മുതൽ 300 വരെ ചെറിയ ഭൂചലനങ്ങൾ ബിജിഎസ് കണ്ടെത്തുന്നുണ്ടെങ്കിലും, ഏകദേശം 20-30 എണ്ണം മാത്രമാണ് ആളുകൾക്ക് അനുഭവപ്പെടാറുള്ളത്. ഒക്ടോബർ 20-ന് പെർത്തിലും കിൻറോസിലും 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന, ജനങ്ങൾക്ക് അനുഭവപ്പെട്ട പ്രധാന ഭൂചലനമാണിത്.
വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകർന്ന് 111 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സർവെ നല്കുന്ന വിവരപ്രകാരം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സൊയില്‍ നിന്ന് 100 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഗാന്‍സു പ്രവശ്യയില്‍ മാത്രം 100 പേരാണ് മരിച്ചത്. […]
വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ഓള് റൗണ്ടർ ബെന്‍ സ്റ്റോക്സ്. മൂന്ന് ഫോർമാറ്റുകളിലും താന്‍ ആഗ്രഹിക്കുന്ന തലത്തിലുള്ള ഓള് റൗണ്ടറാകുന്നതിന് ഇടവേള ഉപയോഗിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് താരം വ്യക്തമാക്കി. അടുത്തിടെയാണ് സ്റ്റോക്സിൻ്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ […]
Be the first to comment