ലണ്ടൻ ഹീത്രൂവിൽ ഡ്രോപ് ഓഫ് ചാർജ് 7 പൗണ്ടായി ഉയർത്തി; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

ലണ്ടൻ : ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ ഡ്രോപ് ഓഫ് ചാർജ് 17 ശതമാനം വർധിക്കും. നിലവിലെ ആറു പൗണ്ട് ചാർജ് ഏഴ് പൗണ്ടായാണ് ഉയർത്തുന്നത്. വർധന ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 

എയർപോർട്ടിന്റെ ഏതു ടെർമിനലിനു മുന്നിലും പത്തുമിനിറ്റിൽ താഴെ സമയം വാഹനം നിർത്തി ആളെ ഇറക്കുന്നതിനുള്ള ഉള്ള ചാർജാണിത്. പത്തുമിനിറ്റിൽ കൂടുതലായാൽ 80 പൗണ്ടാണ് പിഴയായി അടയ്ക്കേണ്ടത്. ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചാൽ പിഴ 40 പൗണ്ടിൽ ഒതുക്കാം. 24 മണിക്കൂറിനുള്ളിൽ ഡ്രോപ് ഓഫ് ചാർജ് അടയ്ക്കാത്ത ഡ്രൈവർമാക്കും ഈ പിഴതുക ബാധമായിരിക്കും. ഓൺലൈൻ വഴിയോ, ഫോൺ പേ വഴിയോ ആണ് ഈ ഫീസ് അടയ്ക്കേണ്ടത്. 

2021ലാണ് ഡ്രോപ് ഓഫ് ചാർജ് സംവിധാനം ഹീത്രൂവിൽ നടപ്പിലാക്കിയത്. അഞ്ചു പൗണ്ടിലായിരുന്നു തുടക്കം. കഴിഞ്ഞ ജനുവരിയിൽ ഇത്  ആറു പൗണ്ടാക്കി. ഇപ്പോൾ കൃത്യം പന്ത്രണ്ടു മാസം തികഞ്ഞപ്പോൾ വീണ്ടും ഒരു പൗണ്ടിന്റെ വർധന. ചുരുക്കത്തിൽ പന്ത്രണ്ടു മാസത്തിനുള്ളിൽ ഏകദേശം 40 ശതമാനം വർധനയാണ് ഡ്രോപ് ഓഫ് ചാർജിൽ വന്നിരിക്കുന്നത്.

എയർപോർട്ടിലെ ട്രാഫിക് കൺജഷൻ ഒഴിവാക്കാനും വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കാനുമായാണ് ഡ്രോപ് ഓഫ് ചാർജ് ഏർപ്പെടുത്തിയത്. ബ്ലൂ ബാഡ്ജ് ഹോൾഡേഴ്സിനു മാത്രാമാണ് ഈ ഡ്രോപ് ഓഫ് ചാർജിൽ നിലവിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*