രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പരാതികൾ കോൺഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്നും ഇതുവരെ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് പാലക്കാട് ജനത പറഞ്ഞത് ആവർത്തിക്കുകയാണ്. തങ്ങൾ ഒരു വലിയ തെറ്റ് ചെയ്തു, മെട്രോ മാനേ വോട്ട് ചെയ്ത് ജയിപ്പിക്കേണ്ടതായിരുന്നു അതിൽ നിരാശയുണ്ടെന്നാണ് അവർ പറഞ്ഞത്. മൂന്നുമാസം മുമ്പ് പുറത്താക്കേണ്ടതായിരുന്നു. എന്നാൽ കോൺഗ്രസ് രാഷ്ട്രീയം കളിച്ചു. എന്തു ചെയ്ത് പവർ പിടിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം അധികാരം കിട്ടുമ്പോൾ ഇങ്ങനെ പെരുമാറും.
കോൺഗ്രസിന്റെ സംസ്കാരമാണ് ഇത്. ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണക്കിലെടുത്ത്. പാലക്കാട് ജനങ്ങളുടെ തലയിൽ കെട്ടിവെച്ച എംഎൽഎയുടെ സ്വഭാവ ദൂഷ്യം നേരത്തെ തന്നെ നേതാക്കൾക്കറിയാം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിലവിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാനുള്ള നീക്കമാണ് അറസ്റ്റ് എന്നും അദ്ദേഹം വ്യക്തമാക്കി.
പി എം ശ്രീ യിൽ ബ്രിട്ടാസിന് ഇരട്ടത്താപ്പ്. ജോൺ ബ്രിട്ടാസ് ബിജെപിയെ ഫാസിസ്റ്റ് എന്ന് പറയുകയും അതേ സമയം ഇങ്ങനെ പെരുമാറുകയും ചെയ്യുന്നു. ഇരട്ടത്താപ്പ് ആണിത്. പി എം ശ്രീയിൽ സി പി ഐ എം ആകെ ആശയക്കുഴപ്പത്തിലാണ്. ഓരോ ദിവസം ഓരോ അഭിപ്രായം. ഒരു ദിവസം നടപ്പിലാക്കില്ലെന്ന് പറയും അതേസമയം സ്കൂളുകൾ തകർച്ചയിലെന്നും പറയുന്നു. കോൺഗ്രസ് – സി പി ഐ എം പൊളിറ്റിക്കൽ ഇരട്ടകളാണ്. അതിലൊരു വിദ്വാൻ ജോൺ ബ്രിട്ടാസും മറ്റൊരു വിദ്വാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയുമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.



Be the first to comment