രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്? ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പോലീസ് സന്നാഹം

ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം. കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നു. മുന്‍കൂര്‍ ജാമ്യം ഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുല്‍ കീഴടങ്ങിയേക്കുമെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന നിലയിലും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കു എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹര്‍ജിയും കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തടസങ്ങള്‍ നീങ്ങിയിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്.

രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്‌ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുല്‍ പതിവായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*