എസ്‌എസ്‌സി ജിഡി കോൺസ്‌റ്റബിൾ തസ്‌തികയില്‍ ഒഴിവുകള്‍; അപേക്ഷ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം

സ്‌റ്റാഫ് സെലക്ഷൻ കമ്മിഷൻ 2026 റിക്രൂട്ട്‌മെൻ്റിൻ്റെ ഭാഗമായി വിവിധ സേനവിഭാഗങ്ങളിലെ ജനറൽ ഡ്യൂട്ടി കോൺസ്‌റ്റബിൾ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ്, സെൻട്രൽ ആംഡ് ഫോഴ്‌സ് എന്നീ വിഭാഗത്തിൽ കോൺസ്‌റ്റബിൾ തസ്‌തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ തസ്‌തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

25,487 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 23,467 പുരുഷന്മാർക്കും 2020 സ്‌ത്രീകൾക്കും എന്നീ കണക്കിലാണ് ഒഴിവുകൾ. 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും. ssc.gov.in വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. രാത്രി 11 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. തിരുത്തലുകൾ വരുത്താൻ 2026 ജനുവരി എട്ട് മുതൽ പത്ത് വരെ സമയമുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട പരീക്ഷ 2026 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിൽ നടക്കുമെന്നാണ് അറിയിപ്പ്.

18നും 23നും ഇടയിൽ പ്രായമുള്ളവര്‍ക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. എസ്‌സി, എസ്‌ടി വിഭാഗത്തിലുള്ളവർക്ക് അഞ്ച് വർഷം വരെ പ്രായ പരിധി ഇളവ് ലഭിക്കും. വിമുക്തഭടൻ, ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മൂന്ന് വർഷം വരെയും ഇളവ് ഉണ്ടാകും.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്), സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), സശസ്‌ത്ര സീമാ ബൽ (എസ്‌എസ്‌ബി) ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), അസം റൈഫിൾസ് (എആർ), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌എ്‌എഫ്) എന്നിവിടങ്ങളിൽ നിയമനം ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം

  • ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റതവണ രജിസ്‌ട്രേഷൻ നടത്തുക.
  • രജിസ്‌ട്രേഷൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ജിഡി കോൺസ്‌റ്റബിൾ റിക്രൂട്ട്മെൻ്റ് എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിക്കുക.
  • അപേക്ഷ ഫീസായ 100 രൂപ അടച്ച് ഫോം സബ്‌മിറ്റ് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*