കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ യാത്രക്കാർക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ഇതോടെ ടിക്കറ്റിന് റദ്ദായാൽ പകരം ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയിലായി യാത്രക്കാർ.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാൽപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കിൽ അത് മുപ്പതിനായിരത്തിനടുത്താണ് . നാളത്തേക്കാണെങ്കിൽ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ഇതുതന്നെ അവസ്ഥ. ടിക്കറ്റ് റദ്ദായാൽ മറ്റൊരു ടിക്കറ്റെടുക്കാമെന്ന് വച്ചാൽ വൻ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാരനെ കാത്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.

അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാർക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നൽകാൻ ഇൻഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തിൽ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാർക്ക് വെല്ലുവിളിയാണ്. ഇൻഡിഗോയുടെ കുത്തകവത്കരണമാണ് സ്ഥിതി മോശമാക്കിയതെന്നും സാധാരണക്കാരാണ് ഇതിന് വില നൽകേണ്ടി വരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പൈലറ്റ്മാരുടെ സമയക്രമത്തിൽ ഡിജിസിഎ നിർബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇൻഡിഗോ ആവർത്തിക്കുന്നു. വേഗത്തിൽ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*