രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ.രാഹുലിനെ ഒളിപ്പിക്കാൻ കർണാടകയിലെ കോൺഗ്രസിൽ നിന്ന് സഹായം കിട്ടി. കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും അയാൾ പീഡിപ്പിച്ചുവെന്നും ഇ പി ജയരാജൻ ആരോപിച്ചു.
കേരള പോലീസ് മികച്ച കുറ്റാന്വേഷണ സേനയാണ്. താൻ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കിൽ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടി.
ശബരിമലയിൽ പേർഫെക്റ്റ് അന്വേഷണം നടക്കുന്നു. ഒന്നും മറച്ചുവയ്ക്കാനില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും എന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. അതേസമയം എല്ലാ തെരഞ്ഞെടുപ്പും സർക്കാരിന്റെ വിലയിരുത്തൽ ആണെന്നും വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. ഒരു തരി സ്വർണ്ണം അയ്യപ്പന്റേത് നഷ്ടപ്പെടാൻ പാടില്ല.
ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെ? പ്രതി ജയിലിൽ തന്നെ ആണല്ലോ. സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



Be the first to comment